എല്ലാ കഴുത്തു വേദനയും സ്പോണ്ടിലോസിസ് അല്ല .

പൊതുസമൂഹത്തിൽ ആളുകൾക്ക് കഴുത്തു വേദന വന്നാൽ രോഗനിർണ്ണയം സ്വയം നടത്തുന്ന പ്രവണത വർദ്ധിക്കുകയും രോഗം സ്പോണ്ടിലോസിസ് ആണെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ സ്പോണ്ടിലോസിസ് എന്ന വാക്ക് അല്ലെങ്കിൽ അസുഖം കൂടുതൽ സ്റ്റാറ്റസ് ഉള്ള അല്ലെങ്കിൽ കൂടുതൽ ഫാഷനബിൾ ആയിട്ടുള്ള ഒരു രോഗമായി മാറിയിരിക്കുന്നു .(ഒരു കാലഘട്ടത്തിൽ ഡയബെറ്റിസ്സ് ആയിരുന്നു)
പൊതുസമൂഹത്തിൽ മാത്രമല്ല ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരിൽ പോലും ഈ പ്രവണത വ്യാപിച്ചിരിക്കുകയാണ്. ഭൂരിഭാഗവും സ്പോണ്ടിലോസിസ് ആയി ഡയഗ്നോസിസ് ചെയ്യുന്ന കഴുത്തു വേദനകളും ഒരു ട്രൂ സ്പോണ്ടിലോസിസ് അല്ല.
ഡിസ്ക് ഡീജനറേഷൻ മൂലം ഉണ്ടാകുന്ന പലതരം വേദനകളിൽ നടുവിന് വരുന്ന വേദനക്കാണ് ഒന്നാംസ്ഥാനം. തൊട്ടുപിറകിൽ രണ്ടാമതായി കഴുത്തുവേദന. (Fejer R, The prevalence of neck pain in the world population 2006) പക്ഷെ ഡിസ്ക് ഡീജനെറേഷൻ മൂലമല്ലാത്ത വേദനകളുടെ കാര്യത്തിൽ കഴുത്തുവേദന മുൻപന്തിയിൽ നിൽക്കുന്നു. കൗതുകപരമായ കാര്യം കഴിഞ്ഞ 20 വർഷമായി ആയി പ്രത്യകിച്ഛ് സ്മാർട്ട് ഫോൺ ഉപയോഗത്തോടെ ഇത് ഇരട്ടിയായി വർധിച്ചു. ഭൂരിഭാഗം കഴുത്തുവേദനകളും ഒരു പ്രത്യക്ഷ ഡിസ്ക് പതോളജി ഇല്ലാതെയാണ് ഉണ്ടാവുന്നത്. ഓരോരുത്തരുടെയും ശരീര ഘടനയിൽ ഉള്ള വ്യത്യാസം, അതുപോലെ POSTRUAL മാറ്റങ്ങൾ മൂലം ഡിസ്ക്കിൽ ഉണ്ടാകുന്ന ചെറിയ ചില മാറ്റങ്ങൾ, ഒരു വലിയ വേദനയുടെ കാരണമായി പറയുവാൻ സാധിക്കുകയില്ല.
ഇന്നത്തെ ഗാഡ്ജെറ്റ്സ് യുഗത്തിൽ കഴുത്തുവേദന കൂടുതൽ ആയി വരുന്നതിൽ സ്മാർട്ട് ഫോണും ആയുള്ള ബന്ധം പല റിസർച്ച് സ്റ്റഡീസിലും പോസിറ്റീവ് ആയി കണ്ടെത്തിയിട്ടുണ്ട്. (Cote P,The annual incidence and course
of neck pain in the general population: a population-based cohort study.2004,Martin.
Expenditures and health status among adults with back and neck problems.2008, Khedr EM,Assessment of corticodiaphragmatic pathway and pulmonary function in acute ischemic
stroke patients. 2000). ഈ പഠനങ്ങൾ എല്ലാം കാണിക്കുന്നത് കഴുത്തുവേദനയും POSTURE ൽ ഉണ്ടാകുന്ന വ്യതാസവും തമ്മിൽ ഉള്ള ബന്ധമാണ് .
സ്മാർട്ട് ഫോൺ ഉപയോഗിക്കുപോൾ നമ്മുടെ കഴുത്തു കൂടുതൽ മുന്നോട്ട് തള്ളിയിരിക്കും.അപ്പോൾ സ്വാഭാവികമായി ഒരു ചോദ്യം, മറ്റുള്ള ആക്ടിവിറ്റീസുകളിലും ഇത് സംഭവ്യമല്ലേ എന്ന് ? എന്നാൽ തൊറാസിക് SPINE പൊസിഷൻ അതുപോലെ unsupported arm പൊസിഷൻ (ഫോൺ hold ചെയ്യുന്നതും അതുപോലെ ഉപയോഗവും.) എന്നിവ പരിഗണിക്കുമ്പോൾ നമുക്ക് മനസിലാവും എത്ര അധികമാണ് strain എന്ന് .
MYOFASCIAL PAIN സിൻഡ്രത്തിന് സെർവിക്കൽ സ്പോണ്ടിലോസിസിന്റെ അതെ ലക്ഷണങ്ങൾ പുറപ്പെടുവിക്കാൻ കഴിയുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. (nizar abdul jalil. scalene mfps mimicking cervical disc prolapse.a report of two cases.2010.)
ശരിയായ ഡിസ്ക് സംബന്ധമായ പ്രശ്നമില്ലാത്ത ഒരാൾക്ക് അതിശക്തമായ കഴുത്തുവേദന,കയ്യിലേക്കുള്ള വേദന, തലവേദന മുതലായ രോഗ ലക്ഷണങ്ങൾ POSTURAL ഉം BIOMECHANICAL ആയിട്ടുള്ള കാര്യങ്ങൾ കൊണ്ടും ഉണ്ടാകാം..ഇതിൽ BIOMECHANICAL ആയിട്ടുള്ള കാര്യങ്ങളിലേക്ക് കടന്നാൽ നമുക്കറിയാം നമ്മുടെ കഴുത്തു FIRST CLASS LEVER സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഒന്നാണ്. (താഴത്തെ ചിത്രം ).
നമുക്ക് അറിയാം lever സിസ്റ്റത്തിൽ മെക്കാനിക്കൽ അഡ്വാൻറ്റേജ് input ഡബിൾ ആകുമ്പോൾ ആണ്. എന്നാൽ താഴെയുള്ള ചിത്രങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവും കഴുത്തു മുന്നോട്ട് നീങ്ങുമ്പോൾ മെക്കാനിക്കൽ അഡ്വാൻറ്റേജിൽ കുറവ് വരികയും ഇൻപുട്ട് കൂടുകയും ചെയുന്നത്.

(ചിത്രം biomechanicas and human movement .Grene)

മനുഷ്യ ശരീരത്തിലെ തലയുടെ ഭാരം ഏകദേശം 4.5 -5 kg വരെ ഉണ്ടാവും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് തന്നെ ഊഹിക്കാം തല മുന്നോട്ട് പോവും തോറും എത്ര അതികം ഇന്പുട്ട് ആവശ്യമാണെന്ന്. ശരീരത്തിൽ കഴുത്തിനാവശ്യമായ ഈ ബാലൻസ് ഇൻപുട്ട് കൊടുക്കുന്നത് കഴുത്തിന് പിറകിൽ ഉള്ള മസിലുകളാണ്. പ്രധാനമായും LEVATOR SCAPULE. കഴുത്തു മുന്നോട്ട് തള്ളി വളഞ്ഞിരിക്കുമ്പോൾ ഈ മസിലുകളിലെ സ്‌ട്രെയിൻ വർധിക്കുന്നു.

Texting spine

(ചിത്രം .Dr.Ken Hansaraj study)

അതുകൂടാതെ കഴുത്തു മുന്നോട്ട് വളഞ്ഞിരിക്കുമ്പോൾ കഴുത്തിലെ SPINE ന്റെ സ്വാഭാവിക CURVE ൽ മാറ്റം വരികയും അത് മുഴുവൻ SPINAL CURVE, പ്രധാനമായും തൊറാസിക് SPINAL CURVE ൽ എന്നിവയിൽ മാറ്റം വരുത്തും. അതുപോലെ കൈയുടെയും തോളിന്റെയും പ്രവർത്തനത്തിൽ തൊറാസിക് part വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. unsupported ആയിട്ടുള്ള കൈയുടെ ഉപയോഗം വലിയ മാറ്റങ്ങൾ തൊറാസിക് പാർട്ടിൽ വരുത്തും. ഈ മാറ്റം കൂടുതൽ ബാധിക്കുന്നത് UPPER തൊറാസിക് SPINE ആണ്. ഇത്‌ കഴുത്തിലെ കൂടുതൽ മസിലുകൾക്ക് സ്ട്രെയിൻ നൽകും. ( juchul cho. upper and lower thoracic spine mob.and stabilisation exercise 2017)
ഇതിൻറെ എല്ലാം ആകെത്തുകയായി കഴുത്തിലെ മറ്റു മസിലുകളുടെ strain വർധിക്കുന്നു. മാത്രമല്ല തൊറാസിക് പാർട്ടിലെ മാറ്റങ്ങളിൽ കൂടിയും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ചുരുക്കത്തിൽ കഴുത്തുവേദനക്ക് പല കാരണങ്ങൾ ഉണ്ട്. എല്ലാ കഴുത്തുവേദനയും സ്പോണ്ടിലോസിസ് ആണെന്നു കരുതി ചികിത്സ തുടങ്ങാതെ ശരിയായ കാരണം കണ്ടെത്തി വേണം ചികിത്സ എടുക്കേണ്ടത്.

Leave a reply